Latest Updates

റവ കൊണ്ട് എങ്ങനെ സോഫ്റ്റായ ഇഡലി തയ്യാറാക്കാം എന്നു നോക്കാം.

.  ചേരുവകള്‍

വറുത്ത റവ - 1കപ്പ് 

തൈര് -  1/2 കപ്പ് 

ഉഴുന്ന് പരിപ്പ് - 1 ടീസ്പൂണ്‍

  മല്ലിയില അരിഞ്ഞത്  3 ടീസ്പൂണ്‍ 

കറിവേപ്പില -  2 തണ്ട് 

ക്യാരറ്റ് ചീകിയത് - 1/4 കപ്പ് 

ഇഞ്ചി അരിഞ്ഞത് - 1 ടീസ്പൂണ്‍ 

പച്ചമുളക് അരിഞ്ഞത്  - 2 എണ്ണം 

കായപ്പൊടി - 1/4 ടീസ്പൂണ്‍ 

നെയ്യ് - 1 ടീസ്പൂണ്‍ 

അണ്ടിപ്പരിപ്പ് 8 - 10 എണ്ണം 

എണ്ണ  - 1 ടീസ്പൂണ്‍ 

കടുക്  - 1 ടീസ്പൂണ്‍ 

ഉപ്പ് - ആവശ്യത്തിന് 

വെള്ളം - ആവശ്യത്തിന്   

തയ്യാറാക്കുന്നവിധം   ഒരു പാത്രത്തിലേക്ക് റവ, തൈര്, ഉപ്പ് എന്നിവ ഇട്ടു നന്നായി മിക്സ് ചെയ്യുക. കുറേശ്ശെ വെള്ളം ഒഴിച്ച് ഇഡ്ഡലി മാവ് രൂപത്തിലാക്കി എടുക്കുക. 20 മിനിറ്റ് അടച്ചു വെക്കുക. ഒരു പാന്‍ ചൂടാക്കി അതിലേക്ക് 1 ടീസ്പൂണ്‍ നെയ്യ് ചൂടാക്കി കടുക് പൊട്ടിക്കുക. അതിലേക്ക് കറിവേപ്പില, ഇഞ്ചി, പച്ചമുളക് എന്നിവ അരിഞ്ഞത് ഇട്ടു മൂപ്പിച്ചെടുക്കുക. തീ അണക്കുന്ന മുമ്പ് കായപ്പൊടി ഇട്ട് ഒന്ന് ചൂടാക്കുക. ഇത് തയ്യാറാക്കി വച്ചിരിക്കുന്ന മാവിലേക്ക് ഇടുക. ചീകി വച്ചിരിക്കുന്ന ക്യാരറ്റും, അരിഞ്ഞു വച്ച മല്ലിയിലയും ഇട്ടു നന്നായി ഇളക്കുക. ഇഡ്ലി തട്ടിന്റെ ഓരോ കുഴിയിലും എണ്ണ തൂവി മാവ് ഒഴിച്ചു കൊടുക്കുക. 20 മിനിറ്റ് വേവിച്ചെടുക്കുക. സോഫ്റ്റായ റവ ഇഡലി റെഡി

Get Newsletter

Advertisement

PREVIOUS Choice